Advertisement

കറാച്ചിയിൽ കാർ ബോംബ് സ്ഫോടനം; നാല് മരണം

April 26, 2022
1 minute Read

പാകിസ്താനിലെ കറാച്ചിയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നാല് മരണം. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ മൂന്ന് വിദേശികളും ഉൾപ്പെടുന്നു. കറാച്ചി സർവകലാശാലയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.

കറാച്ചി സർവകലാശാലയിലെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫീഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അതിർത്തിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്ന് ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന മൂന്ന് ചൈനീസ് വിദ്യാർത്ഥികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഒരു വാൻ ആണ് പൊട്ടിത്തെറിച്ചത്. വാനിൽ ഏഴോ എട്ടോ പേർ ഉണ്ടായിരുന്നു എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: blast in karachi pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top