പഠനങ്ങളില്ലാതെ മുന്നോട്ടുപോകുന്നതില്‍ ആശങ്ക; സില്‍വര്‍ ലൈനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. പഠനങ്ങളില്ലാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. സാമൂഹ്യാഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവുമില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മുന്‍ മന്ത്രി കൂടിയായ വി എസ് സുനില്‍കുമാര്‍ ആശങ്ക രേഖപ്പെടുത്തി.
എന്നാല്‍ പുനരധിവാസവും നഷ്ടപരിഹാവും പ്രധാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. ഇപ്പോള്‍ നടക്കുന്നത് സ്ഥലമേറ്റെടുക്കലല്ല. പദ്ധതി മുന്നണിയുടെ തീരുമാനപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും കാനം വ്യക്തമാക്കി.
അതിനിടെ സിപിഐയിലെ പ്രായപരിധി നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐ നേതൃനിരയിലെ പ്രായപരിധി 75 വയസാക്കി ചുരുക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ ചെയ്യുന്നത് പോലെ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രായപരിധി അംഗീകരിക്കുന്ന തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൈകൊണ്ടു.
Read Also : സില്‍വര്‍ ലൈന്‍ സംവാദം; പാനലില്‍ പുതിയ ആളുകള്‍ ഉണ്ടാകില്ലെന്ന് തീരുമാനം
ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
Story Highlights: cpi state council criticise silver line project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here