12 വർഷത്തെ കാത്തിരിപ്പ്; മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിന്

മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒൻപതിന് എതിരെ പതിനൊന്ന് വോട്ടുകൾക്ക് എൽ.ഡി.എഫിലെ നജ്മുന്നീസ വിജയിച്ചു. യു.ഡി.എഫിലെ നിഷിദ മുഹമ്മദലിയെയാണ് പരാജയപ്പെടുത്തിയത്. ( malappuram chunkathara grama panchayath ldf won )
മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച നജ്മുന്നീസ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ യു.ഡി.എഫിലെ വത്സമ്മ സെബാസ്റ്റ്യന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടായത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നജ്മുന്നീസ വരാണാധികാരിക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇരുപത് അംഗ ഭരണസമിതിയിൽ ഇരു വിഭാഗത്തിനും പത്ത് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. നജ്മുന്നീസ ചുവട് മാറ്റിയതോടെയാണ് നറുക്കെടുപ്പിൽ നഷ്ടമായ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ 12 വർഷത്തിന് ശേഷമാണ് എൽ.ഡി.എഫിന് ഭരണം ലഭിക്കുന്നത്.
Story Highlights: malappuram chunkathara grama panchayath ldf won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here