Advertisement

രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു

April 26, 2022
1 minute Read

രാജസ്ഥാനിലെ ദൗസയിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് യുവതി ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ബസിൽ കയറിയത്. ബസിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കുമ്പോൾ പ്രതികൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.

സംഭവത്തിന് പിന്നാലെ ഗ്രാമീണരും കുടുംബങ്ങളും സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്കായി രംഗത്തിറങ്ങുകയും പ്രകടനം നടത്തുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങാനും വിസമ്മതിച്ചു. കൂട്ടബലാത്സംഗ കേസിലും കൊലപാതകത്തിലും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. സംസ്ഥാനത്ത് ഓരോ ദിവസവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന് സതീഷ് പൂനിയ പറഞ്ഞു.

Story Highlights: Woman Gang-Raped Murdered In Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top