ഇരട്ട ഗോളുമായി നിഹാൽ; ജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് ലീഗിലെ തുടർച്ചയായ നാലാം ജയമാണ് സ്വന്തമാക്കിയത്. ഇരു പകുതികളിലായി നിഹാൽ ആണ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് ഗോളുകളും നേടിയത്. വിൻസി ബരെറ്റോ നിഹാലിൻ്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് 4 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റായി. ലീഗിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്.
Story Highlights: development league kerala blasters won jamshedpur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here