സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് കാനം രാജേന്ദ്രന്

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എക്സ്പ്രസ് ഹൈവേ സിപിഐ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ് എന്നാല്‍ അതിവേഗ റെയില്‍പാത എന്ന ബദല്‍ മാര്‍ഗം സിപിഐ മുന്നോട്ട് വച്ചിരുന്നുവെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പദ്ധതി നടപ്പാക്കിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പൊലീസ് ഇടപെടല്‍ ഉണ്ടാകണമെന്ന് ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ല. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ ഉമ്മ വച്ച ഏത് പൊലീസാണ് കേരളത്തിലുണ്ടായിരുന്നതെന്നും കാനം പരിഹസിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ വരുന്നവരെ നിയന്ത്രിക്കുകയെന്ന് പൊലീസിന്റെ ചുമതലയാണ്. അതിന് ചവിട്ടുകയും കാല് തല്ലിയൊടിക്കുകയും ഒന്നും വേണ്ട. അല്ലാതെ തന്നെ കഴിയും. അല്ലാതെ അവരെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച പൊലീസ് ഏതുകാലത്താണ് ഉണ്ടായിട്ടുള്ളതെന്നും കാനം ചോദിച്ചു.
Story Highlights: Kanam Rajendran says CPI has full support for Silver Line project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here