Advertisement

രാജീവ് ഗാന്ധി വധം; കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകള്‍ നിലപാടറിയിക്കണമെന്ന് സുപ്രിംകോടതി

April 27, 2022
2 minutes Read
rajiv gandhi murder sc ask to take a stand

രാജീവ് ഗാന്ധി വധക്കേസില്‍ കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകള്‍ നിലപാടറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം. പ്രതി എ ജി പേരറിവാളനെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്ന് സുപ്രിംകോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയുടെ ദയാഹര്‍ജിയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മോചന ഉത്തരവ് നല്‍കുമെന്ന് കോടതി ഉത്തരവിട്ടു. അടുത്ത മാസം നാലിന് പേരറിവാളന്റെ മോചനവിഷയം സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

പേരറിവാളന്റെ ദയാഹര്‍ജിയിലെ കേന്ദ്രനിലപാടിനെയും സുപ്രിംകോടതി വിമര്‍ശിച്ചു. തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് കോടതി വിമര്‍ശനം.

പ്രതിയുടെ മോചനത്തില്‍ തമിഴ്‌നാട് ഗവര്‍ണറെയും വിമര്‍ശിച്ച കോടതി പേരറിവാളനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്ന് വ്യക്തമാക്കി.

Story Highlights: rajiv gandhi murder sc ask to take a stand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top