‘നടി ആക്രമിക്കപ്പെട്ടതില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു’; ഉപവാസസമരവുമായി നടന്‍ രവീന്ദ്രന്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്താനൊരുങ്ങി നടന്‍ രവീന്ദ്രന്‍. നാളെ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്.
ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തിലാണ് നാളെ ഉപവാസം നടത്തി പ്രതിഷേധിക്കുന്നത്. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. തൃക്കാക്കര മുന്‍ എംഎല്‍എ അന്തരിച്ച പി.ടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്.
Read Also : ദിലീപിനെ കണ്ടത് താൻ എഴുതിയ ഗാനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി; മൊഴി നൽകി വൈദികൻ
അതേസമയം ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നും അതിജീവിതയ്ക്ക് വേണ്ടി ഒരു നടന്‍ പരസ്യമായി പ്രതിഷേധിക്കുന്നത്. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.
Story Highlights: actor raveendran protest in actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here