‘പൊലീസ് വിളിച്ചുവരുത്തിയിട്ടല്ലേ അവന്‍ വന്നത്? പൊലീസിനെതിരെ ജിഷ്ണുവിന്റെ പിതാവ്

കോഴിക്കോട് നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസിനെതിരെ അച്ഛന്‍ സുരേഷ്. ജിഷ്ണു പൊലീസിനെ കണ്ട് ഓടിരക്ഷപെടുന്നതിനിടെ വീണ് പരുക്കേറ്റാകാം മരണപ്പെട്ടതെന്ന വാദം തെറ്റാണെന്ന് സുരേഷ് പറഞ്ഞു. പൊലീസ് വിളിച്ചത് കൊണ്ടാണ് ജിഷ്ണു വീട്ടിലേക്ക് വന്നത്. ഓടിരക്ഷപെടാനായിരുന്നെങ്കില്‍ വരില്ലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പിച്ചുപറയുന്നതായും അച്ഛന്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
‘500രൂപ ഫൈനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വന്നത്. അത് കൊടുക്കാനാണല്ലോ അവന്‍ വന്നത്. പിന്നെ എന്തിനാണ് പൊലീസിനെ കണ്ട് ഓടിയെന്ന് പറയുന്നത്? ഇനി ഓടുന്നതിനിടയില്‍ വീണാല്‍ തന്നെ കാലിനായിരിക്കില്ലേ ആദ്യം പരുക്ക് പറ്റുക. എന്തെങ്കിലും പോറലെങ്കിലും കാലില്‍ ഉണ്ടാകുമായിരുന്നില്ലേ? സുരേഷ് പറഞ്ഞു.
അതേസമയം ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നതായുള്ള നിര്‍ണായക സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു വീണ് പരുക്കേറ്റതാകാമെന്ന സാധ്യത പരിശോധിക്കാനായി പൊലീസ് സംഘവും ഫൊറന്‍സിക് സംഘവും സ്ഥലം സന്ദര്‍ശിക്കുകയാണ്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ വീഴ്ചയിലാണോ ഉണ്ടായതെന്ന് വിശദമായി പരിശോധിക്കും.
പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷമാണ് ജിഷണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.
Story Highlights:jishnu death kozhikode father against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here