കൊവിഡ്കാല നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കുവൈത്ത് അവശേഷിക്കുന്ന കൊവിഡ് കാല നിയന്ത്രണങ്ങൾ നീക്കി. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ക്വാറൻറീൻ നിബന്ധനകളും നീക്കി. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്.
രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഒരാൾ പോലും ഇപ്പോൾ കുവൈത്തിൽ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാൾ കൂടുതലാണ്.
Read Also : കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്
ആഴ്ചകളായി മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി ത്യാഗം ചെയ്ത ആരോഗ്യ ജീവനക്കാർക്കും മറ്റുള്ളവർക്കും സഹകരിച്ച ജനങ്ങൾക്കും കുവൈത്ത് മന്ത്രിസഭ നന്ദി അറിയിച്ചു.
Story Highlights: Kuwait lifts covid restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here