എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണി; പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഇടുക്കി എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണിയെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. എയർ സ്ട്രിപ്പ് പ്രദേശത്തെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എയർസ്ട്രിപ്പിനായി മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ( central govt against idukki airstrip )
കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ മാത്രമാണ് എയർ സ്ട്രിപ്പിലേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ പദ്ധതിക്ക് വനം മന്ത്രാലയത്തിൻറെ അനുമതി ആവശ്യമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
ഇടുക്കി പീരുമേട് മഞ്ഞുമലയിൽ എയർസ്ട്രിപ്പ് നിർമിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ എംഎൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
Story Highlights: central govt against idukki airstrip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here