Advertisement

മാലിന്യ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് മേയര്‍

April 29, 2022
2 minutes Read

കോഴിക്കോട് കോതിയിലെ മലിന ജല സംസ്‌കരണ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. പദ്ധതിയില്‍ നിന്ന് മുന്നോട്ട് പോകാത്തത്ര പദ്ധതി മുന്നോട്ട് പോയില്ലേ. ഇനിയതില്‍ നിന്ന് പിന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്നും മേയര്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് എന്തെല്ലാം ആശങ്കകളുണ്ടോ അതെല്ലാം പരിഹരിക്കുന്നതിനുള്ള മാര്‍ഗം അവരുടെ മുന്നിലുണ്ടായിരുന്നു. പല നിര്‍ദേശങ്ങളും നമ്മള്‍ മുന്നോട്ട് വച്ചതുണ്ട്. പോയി കാണാനുള്ള സൗകര്യമൊരുക്കി. ഒരാളു പോലും കോതിയില്‍ നിന്നും ആ പ്ലാന്റ് കാണാന്‍ തിരുവനന്തപുരത്തേയ്ക്ക് വന്നില്ല. അതിന്റെ അര്‍ത്ഥം എന്താ, എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ലാ എന്നു പറയുന്നത് പോലെയാണ്. നിങ്ങള്‍ എന്തു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ലെന്ന മുന്‍ ധാരണയിലാണ് അവിടുത്തെ ജനങ്ങള്‍. അതിനെ ഊതി വീര്‍പ്പിക്കുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നതാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണര്‍ത്താം ഉറക്കം നടിച്ചവരേയോ അതുപോലെയാണ് ജനങ്ങളെ കോര്‍പ്പറേഷന്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന വാദവും. പ്രദേശത്തെ മൊത്തം ജനങ്ങള്‍ പദ്ധതിയ്ക്ക് എതിരല്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അനുകൂലമായി പറയുന്നവരും അവിടെയുണ്ട്. പച്ചനുണകള്‍ പാവങ്ങളുടെ ഫോണിലേക്ക് വിഡിയോ ആയും മറ്റും അയച്ചു കൊടുക്കുകയാണ്. അപ്പോള്‍ അവര്‍ക്ക് പേടിയുണ്ടാകും. പദ്ധതിയെ കുറിച്ച് പഠിച്ചും നേരിട്ട് കണ്ടുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തത്. മാലിന്യ പ്ലാന്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയപ്പോള്‍ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉളളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

Story Highlights: Kozhikode mayor says he will go ahead with the waste plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top