പരപ്പനങ്ങാടി പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

മലപ്പുറം പരപ്പനങ്ങാടി കൂട്ടുമൂച്ചി പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം. ലഹരി ഉപയോഗിച്ച് എത്തിയ യുവാക്കൾ പെട്രോൾപമ്പ് ജീവനക്കാരനെ മർദിക്കുന്ന ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു.
ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം നടക്കുന്നത്. യുവാക്കൾ രണ്ട് പേരും പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു. ആദ്യത്തെ മെഷീനിൽ ചെറിയ തകരാർ ഉള്ളതിനാൽ തൊട്ടടുത്ത പമ്പിലേക്ക് മാറി പെട്രോൾ അടിക്കാൻ ഇതരസംസ്ഥാന ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ മാനേജർമരുടെ ഓഫിസ് മുറുയുലേക്ക് കയറി ചെല്ലുകയും അസഭ്യം പറയുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വീണ്ടും ചീത്ത വിളിച്ചു.
തുടർന്ന് യുവാക്കളെത്തിയ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുക്കാൻ ചെന്ന അസിസ്റ്റന്റ് മാനേജരുടെ ദേഹത്തേക്ക് യുവാക്കൾ വണ്ടിയോടിച്ച് കയറ്റാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടാകുന്നത്. യുവാക്കളെ പിടിച്ചുവച്ച പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് ചെട്ടിപ്പടിയിലെ യുവാക്കൾക്കെതിരെ കേസെടുത്തു.
Story Highlights: parappanangadi petrol pump attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here