പതിനേഴുകാരി പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി (17) സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുനൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെങ്കണ്ണയാണ് (46 ) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഭാര്യ 10 മാസം മുൻപ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്‌തിരുന്നു. അതിന് ശേഷം മകളും പിതാവും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടിയുടെ പ്രണയബന്ധത്തെയും സ്വത്തവകാശത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവശേഷം പൊലീസ് സംഭവസ്ഥലത്തെത്തിയാണ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്.
Read Also : പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ
ഒരു യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത പിതാവ് വിവാഹത്തിന് വിസമ്മതിച്ചതാണ് വഴക്കിൽ കലാശിച്ചത്. മദ്യപാനിയായിരുന്ന വെങ്കണ്ണ സ്വത്ത് സംബന്ധമായ വിഷയത്തിൽ മകളുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച്ച പെൺകുട്ടിയും പിതാവും തമ്മിൽ വഴക്കുണ്ടാവുകയും പെൺകുട്ടി പിതാവിനെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ പിതാവ് രക്തസ്രാവം മൂലം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി.
Story Highlights: Seventeen-year-old girl killed her father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here