സുബൈർ വധക്കേസ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായതായി എസ്പി അറിയിച്ചു. ആർഎസ്എസ് പ്രവർത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തേ അറസ്റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്ക് പാലക്കാട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധമുണ്ടായിരുന്നു. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുറഹ്മാന്‍, ഫിറോസ് എന്നിവരുമായുളള തെളിവെടുപ്പിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം ശക്തിപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ മൂന്ന് മിനിറ്റില്‍ പൊലീസ് തെളിവെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു. പ്രതികള്‍ ആയുധമൊളിപ്പിച്ച കല്ലേക്കോട് അഞ്ചാം മൈലിലേക്കാണ് പ്രതികളെ തെളിവെടുപ്പിനായി ആദ്യം എത്തിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച കൃത്യത്തിനുപയോഗിച്ച കൊടുവാള്‍ പ്രതി അബ്ദുറഹ്മാന്‍ പൊലീസിന് കാണിച്ചുകൊടുത്തു. രക്തം പുരണ്ട നിലയിലായിരുന്നു കണ്ടെടുത്ത കൊടുവാള്‍. കൃത്യം നടത്താന്‍ സംഘം പുതുതായി വാങ്ങിയതാണ് ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്. തുടര്‍ന്ന് മംഗലാംകുന്നും പ്രതികളെ തെളിവെടുപ്പിനെത്തിച്ചിരുന്നു.
കൊലപാതക സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തി. റോഡരുകിലെ കുഴിയിലാണ് ഇവ ഉപേക്ഷിച്ചിരുന്നത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താന്‍ കടക്കകത്ത് കയറിയ മൂന്നംഗ സംഘത്തിലുണ്ടായിരുന്നയാളാണ് അബ്ദുറഹ്മാന്‍. ബൈക്കുകളില്‍ പുറത്ത് കാത്തിരുന്നവരുടെ സംഘത്തിലാണ് ഫിറോസ് ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
Story Highlights: subair murder case; Two RSS activists arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here