തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേട്; കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് പണികളില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ബോര്‍ഡിന്റെ സര്‍വീസിലുണ്ടാകില്ല. ഇത്തരം ഉദ്യോഗസ്ഥരെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ബോര്‍ഡ് തയാറാകില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
പമ്പയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസില്‍ നിന്നും 2016-18 വര്‍ഷത്തെ സ്‌റ്റോക്ക് രജിസ്റ്ററും ഫയലുകളും കാണാതായ വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്. ബോര്‍ഡിലെ മരാമത്ത് വിഭാഗത്തെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. പമ്പയിലെ രജിസ്റ്ററുകള്‍ കാണാതായതില്‍ അടിയന്തര പരിശോധന നടക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ശക്കതിരെ കര്‍ശന നടപടിയുണ്ടാകും. ഇവരെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ബോര്‍ഡ് തയാറാകില്ല.
Read Also : കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിന് കളമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
മരാമത്ത് പ്രവര്‍ത്തി നടത്താതെ ബില്ല് എഴുതിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ അന്വേഷണം നടത്തും. ഇവരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, പമ്പയില്‍ നിന്നും ഫയലുകള്‍ കാണാതായതില്‍ ദേവസ്വം വിജിലന്‍സിന്റെ പരിശോധന തുടരുകയാണ്.
Story Highlights: travancore devaswom board corruption-will take strict action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here