Advertisement

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയെന്ന് ഉമാ തോമസ്

April 29, 2022
2 minutes Read
uma thomas about trikkakkara by election cong candidate

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഉമാ തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം.

Read Also : എ.എ.റഹീമും മുഹമ്മദ് റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

എന്നാല്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തുകയും ചെയ്തു.

Story Highlights: uma thomas about trikkakkara by election cong candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top