ഈ പോരാട്ടം യുദ്ധത്തിനെതിരെ; യുദ്ധവിരുദ്ധ ഗാനവുമായി മൂന്നുവയസുള്ള യുക്രൈനിയൻ ബാലൻ…

യുക്രൈൻ യുദ്ധത്തിന് അവസാനമായില്ല. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് മിക്കവരും. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. യുദ്ധഭൂമിയിൽ അനാഥരായ ജീവിതങ്ങൾ ഏറെയാണ്. തങ്ങളുടെ ഉറ്റവരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചുറ്റും. പലായന കാഴ്ച്ചയിൽ ഏറ്റവും ഒടുവിൽ നമ്മൾ കണ്ടതാണ്.
റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം വേർപിരിയലിന്റെയും നഷ്ടങ്ങളുടെയും നൂറുകണക്കിന് ഹൃദയഭേദകമായ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധനേടുന്നത്. ഇപ്പോൾ യുക്രൈയ്നിലെ ഇർപിനിൽ നിന്നുള്ള ആൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കീവിലെ ഒരു ചാരിറ്റി കൺസേർട്ടിൽ ഒരു ജനപ്രിയ ഗാനം ആലപിച്ച് പ്രേക്ഷകരെ ആകർഷിച്ചിരിക്കുകയാണ്.
ലിയോനാർഡ് ബുഷ് എന്നാണ് ബാലന്റെ പേര്. ‘നോട്ട് യുവർ വാർ’ പാടാൻ കൈവ് മെട്രോ സ്റ്റേഷനുള്ളിലെ ലൈവ് സ്ക്രീനിലും ഈ ഗാനം പ്രത്യക്ഷപെട്ടു. കുട്ടി ഗാനം ആലപിക്കാൻ തുടങ്ങിയതോടെ സദസ്സ് മുഴുവൻ നിശബ്ദരായി ആ ഗാനത്തിന് ചെവിയോർത്തു.
A 3-year-old Leon Bush from #Irpin, who sang “Oy, u luzi Chervona kalyna” near the house, performed the song “Ne tvoya viyna” (Not Your War) by Okean Elʹzy during a charity concert in the Kyiv metro.#SlavaUkraini #StandWithUkraine pic.twitter.com/wFSSsUdyQR
— UkraineWorld (@ukraine_world) April 27, 2022
ആലാപനം കൊണ്ട് വേദിയെ കീഴടക്കിയപ്പോൾ കണ്ണീരടക്കാൻ സദസ്സ് മുഴുവൻ പ്രയാസപ്പെടുകയായിരുന്നു. ഈ യുദ്ധ സമയത്ത് തന്നെ മറ്റൊരു ഗാനം ആലപിച്ചതിനും ഈ മിടുക്കൻ ശ്രദ്ധനേടിയിരുന്നു. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ലിയോനാർഡും കുടുംബവും യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് താമസം മാറ്റുകയായിരുന്നു. തന്റെ ഈ പ്രകടനത്തിനായി നന്നായി പരിശീലിക്കുകയും തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കുട്ടികൾ വളരെ സത്യസന്ധരും നിഷ്കളങ്കരുമാണ്. അതുകൊണ്ട് തന്നെ യുദ്ധത്തിൻറെ ഭയാനക വശങ്ങൾ കുഞ്ഞുങ്ങളെ തകർത്തു കളയുകയാണ്. മാനസികമായി ഏറെ സമർദ്ദത്തിലൂടെയാണ് അവർ
കടന്നുപോകുന്നത്.
Story Highlights: 3 year-old Ukrainian boy sings anti-war anthem at concert in Kyiv subway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here