സ്വത്തുക്കൾ മറച്ചുവെച്ചു, മുൻ ടെന്നീസ് ചാമ്പ്യന് ജയിൽശിക്ഷ

ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്പെയിനിലെ മയ്യോര്‍ക്കയിലുള്ള ബെക്കറിന്റെ ആഡംബര എസ്‌റ്റേറ്റ് വാങ്ങുന്നതിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
2017 ജൂണിലാണ് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബോറിസിനെതിരെ കേസെടുക്കുന്നത്. ജര്‍മനിയില്‍ 825,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്‌നോളജി സ്ഥാപനത്തില്‍ 66,000 പൗണ്ടിന്റെ നിക്ഷേപവും ബെക്കര്‍ മറച്ചുവെച്ചു. പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ബിസിനസ് അക്കൗണ്ടില്‍ നിന്ന് 390,000 പൗണ്ട് മുന്‍ ഭാര്യ ബാര്‍ബറയുടേതടക്കമുള്ള ഒമ്പത് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി.
എന്നാൽ ആറ് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ബോറിസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. അതേസമയം ലണ്ടനിലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയിലെ ജൂറി അദ്ദേഹത്തെ മറ്റ് 20 കേസുകളിൽ നിന്ന് കുറ്റവിമുക്തനാക്കി. പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം കുറിച്ച ബെക്കര്‍, കരിയറില്‍ ആറു ഗ്രാന്‍സ്ലാം കീരീടങ്ങള്‍ അടക്കം 49 കീരീടങ്ങള്‍ നേടിയിട്ടുണ്ട്.
Story Highlights: boris becker jailed over bankruptcy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here