സ്ഥലം മാറ്റപ്പെട്ടവർ ഇന്ന് ചുമതലയേൽക്കും; മെയ് 5ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച

കെഎസ്ഇബി തർക്കത്തിൽ ഒത്തുതീർപ്പിന് വഴങ്ങി ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ. സ്ഥലം മാറ്റപ്പെട്ട നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. മാനേജ്മെന്റ് നൽകിയ അച്ചടക്ക നോട്ടീസിന് മൂവരും ഇന്നലെ മറുപടി നൽകിയിരുന്നു. അതേസമയം മെയ് 5ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ പറയുന്നു.
അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ, വെൽഫയർ ഫണ്ട് ചെയർപേഴ്സൺ ജാസ്മിൻബാനു എന്നിവർ സ്ഥലംമാറ്റപ്പെട്ട സ്ഥലത്ത് ഇന്ന് ജോലിയിൽ പ്രവേശിക്കും. എറണാകുളത്ത് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ അനൗദ്യോഗിക കൂടികാഴ്ചയിലാണ് അസോസിയേഷന്‍ നിലപാട് തിരുത്തിയത്. സമരംശക്തമാക്കുന്നതിന്റെ ഭാഗമായി ചട്ടപ്പടി ജോലിസമരവും അനിശ്ചിതകാല നിരാഹാര സമരവും നടത്താനിരിക്കെയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്.
ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ മെയ് 4 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല ജാഥകള്‍ തൽക്കാലം ഒഴിവാക്കി. കെഎസ്ഇബിയിലെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് നല്‍കാനിരുന്ന ലഘുലേഖയുടെ വിതരണവും വേണ്ടെന്നുവച്ചു. ജനവികാരം എതിരായതും, മറ്റ് സംഘടനകളുടെ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്‍റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ലീവ് നൽകാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി ഏപ്രിൽ 5 മുതലാണ് സമരം തുടങ്ങിയത്.
Story Highlights: kseb protest have temporary solution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here