Advertisement

പെൺകുട്ടികളുടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യം; മരുഭൂമിയിലൊരു വിദ്യാലയം…

April 30, 2022
1 minute Read

മരുഭൂമിയിലൊരു സ്‌കൂൾ സങ്കല്പിക്കാനാകുമോ? എന്നാൽ അങ്ങനെ ഒരു സ്‌കൂൾ ഉണ്ട്. ഥാർ മരുഭൂമിയുടെ നടുക്കായാണ് സ്‌കൂൾ പണിതിരിക്കുന്നത്. വാസ്തുവിദ്യയുടെ പേരിൽ തന്നെ പ്രശസ്തമായ ഈ സ്‌കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് പണിതിരിക്കുന്നത്. രാജ്കുമാരി രത്‌നാവതി ഗേൾസ് സ്‌കൂൾ എന്നാണിതിന്റെ പേര്. ഇവിടുത്തെ കാലാവസ്ഥ കുട്ടികളെ ബാധിക്കില്ല. കാരണം മരുഭൂമിയിലെ ഭൂപ്രകൃതിയ്ക്ക് അനുകൂലമായാണ് ഇത് പണിതിരിക്കുന്നത്. ഓവൽ ആകൃതിയിൽ പണിതിരിക്കുന്ന വിദ്യാലയത്തിൽ കുട്ടികൾക്ക് പഠിക്കാനും കളിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജയ്‌സാൽമീറിന്റെ പ്രശസ്തമായ സാം ഡ്യൂൺസിലിനടുത്തുള്ള കനോയ് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 400 പെൺകുട്ടികളെ പഠിപ്പിക്കാൻ സാധിക്കുന്ന ഇവിടെ കിൻഡർ ഗാർഡൻ മുതൽ പത്താം ക്‌ളാസ് വരെയാണുള്ളത്. പത്തുവർഷത്തോളമെടുത്താണ് സിഐടിടിഎ സ്ഥാപകനായ മൈക്കൽ ഡൗബെയെ വിദ്യാലയം പണിതത്. ടെക്സ്റ്റൈൽ മ്യൂസിയവും പെർഫോമൻസ് ഹാളും കരകൗശല തൊഴിലാളികൾക്കായി കരകൗശല വസ്തുക്കൾ വിൽക്കാൻ ഒരു എക്സിബിഷൻ ഹാളും കൂടാതെ കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിനായി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മരുഭൂമിയ്ക്കകത്തെ ഈ വിദ്യാലയം ഒരു അത്ഭുതമെന്ന് വേണം പറയാൻ. യുഎസ് ആർക്കിടെക്റ്റ് ഡയാന കെല്ലോഗിൽ ആണ് വിദ്യാലയം രൂപ കല്പന ചെയ്തത്. ചൂട് ഒട്ടും ബാധിക്കാത്ത തരത്തിലാണ് ഇത് പണിതിരിക്കുന്നത്. മറ്റുരാജ്യങ്ങളിലെ രീതികളോ സ്റ്റൈലോ താൻ ഇതിൽ കൊണ്ടുവരാൻ നോക്കിയിട്ടില്ലെന്നും ചുറ്റുമുള്ള ഗ്രാമകളും ഇവിടുത്തെ വാസ്തുരീതിയുമാണ് ഇതിൽ കൊണ്ടുവരാൻ നോക്കിയത്.

Story Highlights: rajkumari ratnavati school jaisalmer monumental school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top