പുതുക്കിയ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

പുതുക്കിയ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ സർവീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി. ജനറം എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 187 പൈസയിൽ നിന്നും 175 ആയി കുറച്ചു.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡിലക്സ് ബസുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ ഇത്തരം പ്രധാന സ്ഥലങ്ങളിലേക്ക് നിലവിൽ നൽകുന്ന തുകയേക്കാൾ ചാർജ് ഗണ്യമായി കുറയും. സൂപ്പർ എക്സപ്രസ് ബസുകളിൽ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10ൽ നിന്നും 15 കിലോമീറ്റർ ആയി വർധിപ്പിച്ചതിനാൽ ഫലത്തിൽ നിരക്ക് കുറയുകയും മറ്റ് സൂപ്പർ ക്ലാസ് ബസുകളുടെ കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാൾ കുറക്കുകയും ചെയ്തിട്ടുണ്ട്. മൾട്ടി ആക്സിൽ എസി ബസുകൾക്ക് കിമീ നിരക്ക് 250 പൈസയിൽ നിന്നും 225 പൈസയായി കുറക്കുകയും ചെയ്തു.
ഇത്തരത്തിൽ സൂപ്പർ എയർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ്, എസി മൾട്ടി ആക്സിൽ, JNNURM AC ലോ ഫ്ലോർ ബസുകളുടെ കിലോമീറ്റർ നിരക്ക് 2 പൈസ മുതൽ 25 പൈസ വരെയാണ് കുറച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ന് 5 മുതൽ 10 കിലോമീറ്ററിനുള്ളിൽ ഫെയർ സ്റ്റേജും സൂപ്പർ ഫാസ്റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു.
സൂപ്പർ എക്സ്പ്രസ് ഡീലക്സ് സർവീസുകൾക്ക് 10 മുതൽ 20 കിലോമീറ്ററിൽ പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു. ഡീലക്സിന് മുകളിൽ ഉള്ള മൾട്ടി ആക്സിൽ, സ്ലീപ്പർ ബസ്സുകൾക്ക് ഡീലക്സ് ബസ്സുകളുടെ ഫെയർ സ്റ്റേജ് നൽകും പുതിയ ഫെയർ സ്റ്റേജുകൾ വരുമ്പോൾ ഇവക്ക് മുന്നിലായി വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയും.
Story Highlights: ksrtc ticket rates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here