പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് പോലെ യുക്തിരഹിതം; ഹനുമാന്‍ ചാലിസ വിവാദത്തില്‍ അസദുദ്ദീന്‍ ഒവൈസി

മഹാരാഷ്ട്രയിലെ ഹനുമാന്‍ ചാലിസ വിവാദത്തില്‍ എംപി നവനീത് റാണയും ഭര്‍ത്താവ് എംഎല്‍എ രവി റാണയും അറസ്റ്റിലായതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹമുണ്ടെന്ന് താന്‍ പറയുന്നത് പോലെ യുക്തിരഹിതമാണിതെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് എംപി നവനീത് റാണയും ഭര്‍ത്താവ് എംഎല്‍എ രവി റാണയും പറഞ്ഞതിന് അറസ്റ്റിലായതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമര്‍ശം.
സുപ്രിം കോടതി അത് (രാജ്യദ്രോഹക്കുറ്റം) സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഉദ്ധവ് താക്കറെയെ വെല്ലുവിളിക്കുന്നത് ദമ്പതികള്‍ ഒഴിവാക്കണമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.
ഹനുമാന്‍ ചാലിസ വിവാദത്തില്‍ നവനീത് റാണയുടെയും രവി റാണയുടെയും ആരോപണം പൊളിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. ദമ്പതികളുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പുറത്തുവിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കസ്റ്റഡിയില്‍ തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും റാണ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
Story Highlights: asaduddin owaisi about hanuman chalisa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here