Advertisement

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

May 1, 2022
1 minute Read
earthquake in andaman nicobar island

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദിഗ്ലിപൂരിനടുത്ത്, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച രാത്രി 11.04നാണ് ഭൂചലനം ഉണ്ടായത്.

രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.

Story Highlights: earthquake in andaman nicobar island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top