ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നലെ കുറഞ്ഞത് 920 രൂപ

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞദിവസം സ്വർണവില വലിയ തോതിൽ കുറഞ്ഞിരുന്നു. ആദ്യം 120 രൂപയും പിന്നീട് 800 രൂപയും കുറഞ്ഞതിലൂടെ ആകെ 920 രൂപയുടെ ഇടിവാണ് കഴിഞ്ഞദിവസം സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് ഇന്നത്തെ വില. 1960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സംഭവിച്ചത്.
Read Also : സ്വർണവിലയിൽ വീണ്ടും കുറവ്
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം മൂലവും അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്നലെ രണ്ട് തവണ വില കുറച്ചതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
ഈ ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഈ ആഴ്ച ഇടവേളകളിൽ കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇടയ്ക്ക് നേരിയ വർധനവുണ്ടായി. ഏപ്രിൽ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് സ്വർണവില കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് കണ്ടത്.
Story Highlights: Gold prices remain unchanged today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here