ഇന്ത്യയിൽ ആവശ്യത്തിന് ഭക്ഷ്യ എണ്ണ സ്റ്റോക്കുണ്ട്: കേന്ദ്രം

ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷ്യഎണ്ണ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ 21 ലക്ഷം മെട്രിക് ടൺ ഭക്ഷ്യഎണ്ണ രാജ്യത്തുണ്ട്. മെയ് മാസത്തിൽ 12 ലക്ഷം മെട്രിക് ടൺ കൂടി എത്തുമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഉത്‌പാദകരായ ഇന്തോനേഷ്യ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര പ്രതികരണം.
കഴിഞ്ഞ വർഷത്തെ ഉൽപ്പാദനമായ 112 എൽ.എം.ടിയെക്കാൾ കൂടുതലാണ്, 2021-22 വർഷത്തേക്കുള്ള സോയാബീൻ ഉൽപ്പാദനമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങളിലും 37 ശതമാനം വിത്ത് കൂടുതലായി വിതച്ചതിന്റെ ഫലമായി, 2021-22 സീസണിൽ ഉത്പാദനം 114 LMT ആയി ഉയരും. വിലയും ലഭ്യതയും നിരീക്ഷിച്ചു വരികയാണെന്നും, ആഭ്യന്തര ഭക്ഷ്യ എണ്ണ വിലയിലും എംആർപിയിലും കുറവ് വരുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ഇന്തോനേഷ്യ ഏപ്രിൽ 28 മുതൽ പാം ഓയിൽ കയറ്റുമതി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉൽപാദനം ഗണ്യമായി കുറഞ്ഞതും വില കുത്തനെ വര്‍ദ്ധിച്ചതുമാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്താൻ കാരണം. ഭഷ്യ വിഭവങ്ങള്‍ മുതല്‍ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാം ഓയിലിന്‍റെ വില വര്‍ദ്ധിച്ചതോടെ ആഗോളതലത്തിൽ തന്നെ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് വര്‍ധിക്കും.
Story Highlights: India’s edible oil stock is comfortable despite ban on export by Indonesia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here