കുന്നംകുളം കത്തിക്കുത്തിൽ നാല് പേർ കൂടി അറസ്റ്റിൽ

തൃശൂർ കുന്നംകുളത്ത് പെട്രോൾ പമ്പിന് മുന്നിൽ നടന്ന കത്തിക്കുത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. പഴുതാന സ്വദേശികളായ അഷ്കർ, സുഹൈൽ, സുബൈർ, സെയ്ദ് അൻവർ എന്നിവരാണ് അറസ്റ്റിലായത്. സംഘർഷവുമായി ബന്ധപ്പെട്ട് കുന്നംകുളം സ്വദേശി പ്രദീപ് നേരത്തെ അറസ്റ്റിലായിരുന്നു.
കത്തിക്കുത്തിൽ പരുക്കേറ്റ പഴുതാന അനസിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഏകപക്ഷീയമായ ആക്രമണമല്ല ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കുന്നംകുളം -പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിന് മുന്നിലാണ് ഇന്ന് വൈകുന്നേരത്തോടെ യുവാക്കൾ ആക്രമണം നടത്തിയത്.
പഴുതാന സ്വദേശി 19കാരനായ അനസിനാണ് ആക്രമണത്തിൽ കുത്തേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് അനസും മറ്റൊരു സുഹൃത്തും കൂടി പെട്രോൾ അടിക്കുന്നതിനായി പമ്പിലേക്കെത്തിയതായിരുന്നു. ഈ സമയം ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് മറ്റ് രണ്ടുപേർ അനസിനോടും സുഹൃത്തിനോടും തർക്കത്തിലായി. ഇതാണ് സംഘർഷത്തിലേക്കെത്തിയത്.
Story Highlights: kunnamkulam attack 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here