ഫോണ്‍ വിളിച്ചാല്‍ വരുമായിരുന്നല്ലോ; കൊലപ്പുള്ളിയെപ്പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണ്?; പി സി ജോര്‍ജ്

തന്നെയൊരു കൊലപ്പുള്ളിയെ പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരണവുമായി പി സി ജോര്‍ജ്. ഒരു ഫോണ്‍ വിളിച്ച് വിവരമറിയിച്ചാല്‍ എത്തുമായിരുന്നു. ഇപ്പോ ഇവിടെ വന്ന് വി മുരളീധരനെ കണ്ടതിന് കാരണമുണ്ട്. വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കുന്നവന്‍ മനുഷ്യത്വമുള്ളവരാണ്. ആ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍ എന്നും പി സി ജോര്‍ജ് പറഞ്ഞു.
‘മുസ്ലിം തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാണ് പി സി ജോര്‍ജിന്റെ അറസ്റ്റ്. എന്നാല്‍ പരമോന്നത നീതിപീഠം ആ സമ്മാനം എന്റേതാക്കി മാറ്റി. പിണറായി വിജയന്‍ ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്. മാധ്യമങ്ങള്‍ പക്ഷം പിടിച്ച് സംസാരിക്കരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Also : പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ തിരക്കഥ; ജാമ്യം നൽകാതിരിക്കാൻ ഇടപെടാമായിരുന്നു: പി എം എ സലാം
അതിനിടെ ജാമ്യം ലഭിച്ചിട്ടും ഹിന്ദു മഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല. ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലുറച്ച് നില്‍ക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: pc george against police porcedures in his arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here