‘താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്’; ട്രോളന്മാർക്ക് മറുപടിയുമായി സുരേഷ് ഗോപി

സിനമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ വെള്ളത്താടിയായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ചിലർ താടിയെ പുകഴ്ത്തുമ്പോൾ മറ്റ് ചിലർ അത് പരിഹസിക്കാനുള്ള ആയുധമാക്കി. ഇപ്പോഴിതാ ഈ ചർച്ചകൾക്കെല്ലാം വിരാമമിട്ട് സുരേഷ് ഗോപി തന്റെ താടി വടിച്ചിരിക്കുന്നു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
രാജ്യസഭാഗമായി ആറ് വർഷം പൂർത്തിയാത്തിയതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സുരേഷ് ഗോപിയുടെ ‘താടിയെ കുറിച്ചുള്ള’ പരാമർശം. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ തന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ടെന്നാണ് സരേഷ് ഗോപി കുറിച്ചത്.
തൊട്ടുപിന്നാലെ സുരേഷ് ഗോപിക്ക് കൈയടിച്ചും, ആശംസകൾ അറിയിച്ചും ആരാധകർ കമന്റുമായി രംഗത്തുവന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
Taking a moment to thank you all for the gracious support extended on my sixyear term as a Rajya Sabha MP. With your constant encouragement I have attained tsrength to my hands and progress to my vision.
NB: പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…
ഒറ്റക്കൊമ്പന്റെ കൊമ്പ്
Story Highlights: suresh gopi beard shaved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here