ചില യൂറോപ്യന്‍ രാജ്യങ്ങളോ ഇന്ത്യയോ മാത്രമല്ല; യുദ്ധകാലത്ത് അമേരിക്കയും റഷ്യയില്‍ നിന്ന് വലിയ അളവില്‍ എണ്ണ വാങ്ങിയെന്ന് കണക്കുകള്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. റഷ്യയ്ക്ക് മേലുള്ള ഉപരോധവും വിലക്കും കടുപ്പിക്കാന്‍ അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. (us buy more oil from russia than india)
ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്ധന കയറ്റുമതിയില്‍ നിന്ന് റഷ്യ 63 ബില്യണ്‍ യൂറോ (66.5 ബില്യണ്‍ യുഎസ് ഡോളര്‍) നേടിയെന്നാണ് സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയിലേക്കുള്ള കയറ്റുമതിയേക്കാള്‍ റഷ്യ നേട്ടമുണ്ടാക്കിയത് അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെയാണ്. ജര്‍മനിയില്‍ നിന്നാണ് റഷ്യ യുദ്ധ കാലത്തും ഏറ്റവുമധികം വരുമാനം നേടിയത്. എണ്ണ കയറ്റുമതിയില്‍ നിന്ന് യുദ്ധകാലത്ത് റഷ്യയുണ്ടാക്കിയ വരുമാനത്തിന്റെ 71 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും കുറഞ്ഞ ചെലവില്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളും സ്വകാര്യമേഖലയിലെ റിലയന്‍സും 30 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് വാങ്ങിയിരുന്നു. ഇതിനെതിരെയായിരുന്നു ബൈഡന്റെ വിമര്‍ശനങ്ങള്‍.
Story Highlights: us buy more oil from russia than india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here