Advertisement

എ എ റഹീമിനെ അറസ്റ്റ് ചെയ്യാത്തവര്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്തിന്?; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്‍

May 1, 2022
2 minutes Read
v muraleedharan against cpim in pc george's arrest

മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യദ്രോഹ മുദ്രാവാക്യമടക്കം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഒരാള്‍ ഒരു പ്രസംഗം നടത്തിയതിന് വെളുപ്പിന് നാലേമുക്കാലിന് പോയി അറസ്റ്റ് ചെയ്ത് ഇവിടെ വരെ കൊണ്ടുവന്നത് എന്തിനാണെന്ന് വി മുരളീധരന്‍ ചോദിച്ചു.

‘എ എ റഹീമിന് വാറണ്ട് വന്നാല്‍ പോലും പൊലീസ് അറസ്റ്റ് ചെയ്യില്ല. പി സി ജോര്‍ജിനെ വാറണ്ട് ഇല്ലെങ്കിലും അറസ്റ്റ് ചെയ്യാം. റഹീം ആയതുകൊണ്ടാണോ അറസ്റ്റില്ലാത്തത്? മറ്റേയാള്‍ ജോര്‍ജ് ആണല്ലോ. അതെന്ത് നിയമമാണ്? ഈ ഇരട്ടത്താപ്പിനെ കുറിച്ചാണ് ചോദിക്കാനുള്ളത്. പൊലീസിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ചല്ലേ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. കേന്ദ്രമന്ത്രി ഇരട്ടത്താപ്പ് പറയരുതെന്നൊക്കെ ആരാണ് പറഞ്ഞത്? ഞാന്‍ ഇരട്ടത്താപ്പ് പറയും. അത് ജനങ്ങള്‍ക്കുവേണ്ടിയാണ്’. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘പിസി ജോര്‍ജ് ബിജെപിക്കാരനല്ല. ബിജെപിയെക്കുറിച്ച് പറയാന്‍ ഞങ്ങളാരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുമില്ല. രാജ്യദ്രോഹ മുദ്രാവാക്യമടക്കം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന പാര്‍ട്ടിയാണ് ,സിപിഐഎം. അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഒരാള്‍ ഒരു പ്രസംഗം നടത്തിയതിന് വെളുപ്പിന് നാലേമുക്കാലിന് പോയി അറസ്റ്റ് ചെയ്ത് ഇവിടെ വരെ കൊണ്ടുവന്നത് എന്തിനാണ്? ആര്‍ക്കാണ് ഇതിലിത്ര തിടുക്കം? ഇന്ന് ഞായറാഴ്ച. നാളെയും മറ്റന്നാളുമൊക്കെ അവധിയും. ഈ ദിവസം തന്നെ അറസ്റ്റ് എന്തിനായിരുന്നു? കേന്ദ്രമന്ത്രി ചോദിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം പി സി ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുരളീധരന്‍.

Read Also : പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ തിരക്കഥ; ജാമ്യം നൽകാതിരിക്കാൻ ഇടപെടാമായിരുന്നു: പി എം എ സലാം

അതിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പി.സി ജോര്‍ജ്ജിനെ പിന്തുണച്ചുള്ള വി മുരളീധരന്റെ വരവ് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എ എ റഹിം പറഞ്ഞു. സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്ന ഇത്തരം വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കേന്ദ്രമന്ത്രി പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുമെന്നും റഹീം പറഞ്ഞു.

Story Highlights: v muraleedharan against cpim in pc george’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top