നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ ദിവസം മനോഹരമാക്കും; റോഡരികില്‍ കുടിവെള്ളം വിതരണം ചെയ്ത് ബാലന്‍
കരുണയുള്ള നിരവധി മനുഷ്യരെ കുറിച്ചുള്ള കഥകളും കാഴ്ചകളും നമ്മള്‍ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. പലതും പേരുപോലുമറിയാതെ വൈറലാകാറുമുണ്ട്. അത്തരത്തില്‍ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കും ഈ കൊടിയ വേനലില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഒരു ബാലനാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലാകുന്നത്.
ഐഎഎസ് ഓഫിസര്‍ അവനി ശരണ്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏത് സ്ഥലത്ത് നിന്നുള്ള സംഭവമാണെന്ന് വ്യക്തമല്ല. വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ ദിവസം മനോഹരമാക്കും എന്നാണ് അദ്ദേഹം വിഡിയോക്കൊപ്പം പങ്കുവച്ചിരിക്കുന്ന അടിക്കുറുപ്പ്.
Your Small Kindness Can Make Someone’s Day Special.❤️ pic.twitter.com/ln8HYxqz9U
— Awanish Sharan (@AwanishSharan) May 1, 2022
ഈ കടുത്ത ചൂടുകാലത്ത് ഒരു വലിയ പായ്ക്കറ്റ് ബോട്ടില്‍ വെള്ളമാണ് അഞ്ചോ ആറോ വയസ് മാത്രം പ്രായം തോന്നിക്കുന്ന ബാലന്‍ വിതരണം ചെയ്യുന്നത്. റോഡരികില്‍ പൂക്കള്‍ വില്‍ക്കുന്നവര്‍ക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതും കാണാം. കച്ചവടക്കാര്‍ക്കൊപ്പമുള്ള കൊച്ചുകുട്ടികളോട് ഇടയ്ക്ക് ബാലന്‍ സംസാരിക്കുന്നുമുണ്ട്. രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
Story Highlights: Boy Giving Water Bottles To Roadside Vendors video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here