Advertisement

ഊർജ പ്രതിസന്ധി; കായംകുളം താപവൈദ്യുതി നിലയം വീണ്ടും തുറക്കുന്നതിന് ആലോചന

May 2, 2022
1 minute Read

ഊർജപ്രതിസന്ധി കണക്കിലെടുത്ത് കായംകുളം താപവൈദ്യുതി നിലയം വീണ്ടും തുറക്കുന്നതിന് ആലോചന. നാഫ്ത ഇന്ധനമാക്കുന്ന കായംകുളം നിലയത്തിൽനിന്ന്‌ 350 മെഗാവാട്ട് വൈദ്യുതി ലഭിക്കും. നാഫ്തയുടെ വില വർധിച്ചത്തോടെയാണ് കായംകുളം എൻടിപിസിയിലെ ഉത്പാദനം അവസാനിപ്പിച്ചത്.

കേന്ദ്രപൂളിൽ നിന്നടക്കം വൈദ്യുതി ലഭ്യത കുറഞ്ഞിരിക്കെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് നീക്കം തുടങ്ങിയത്. ഇന്ധനം ലഭ്യമാക്കുന്നതിനും നിലയം പ്രവർത്തനക്ഷമമാക്കാനും 45 ദിവസം വേണം. കെഎസ്ഇബി ആവശ്യപ്പെട്ടാൽ പരമാവധി ഒരു മാസത്തിനകം കായംകുളത്ത് വീണ്ടും വൈദ്യുതി ഉൽപാദനം തുടങ്ങാനാകുമെന്നാണ് എൻടിപിസിയുടെ വിലയിരുത്തൽ. അപ്പോഴും നാഫ്തയുടെ വില പ്രതിസന്ധിയാണ്. നിലവിൽ കായംകുളം നിലയത്തിൽനിന്ന്‌ 22 മെഗാവാട്ട് സൗരവൈദ്യുതി കെഎസ്ഇബിക്ക് ലഭിക്കുന്നുണ്ട്. യൂണിറ്റിന് 3.16 രൂപയാണ് നിരക്ക്. രണ്ടാം സൗരോർജ്ജ പദ്ധതി പ്രകാരം ഈ മാസം കായംകുളത്തുനിന്ന് 70 മെഗാവാട്ട് സൗരവൈദ്യുതി കൂടി ലഭിക്കും.

Story Highlights: kayamkulam thermal plant reopening

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top