Advertisement

ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനം ഉടൻ; പ്രഭാവർമ്മ പങ്കെടുക്കില്ല

May 2, 2022
1 minute Read

ടിക്കാറാം മീണ ഐഎഎസിന്റെ ആത്മകഥയുടെ പ്രകാശനം ഉടൻ. ‘തോൽക്കില്ല ഞാൻ’ എന്ന പുസ്തകം രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. പ്രകാശന പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പങ്കെടുക്കില്ല. പരിപാടിയുടെ അധ്യക്ഷനായിരുന്നു പ്രഭാവർമ്മ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പുസ്തകത്തിൽ പരാമർശം ഉള്ളതുകൊണ്ടാണ് പിന്മാറ്റം.

പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വക്കീൽ നോട്ടീസയച്ചിരുന്നു. തനിക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ശശിയുടെ വക്കീൽ നോട്ടീസ്. പുസ്തക പ്രകാശനത്തിൽ നിന്ന് പിന്മാറണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, പുസ്തക പ്രകാശനവുമായി മുന്നോട്ടു പോകാനാണ് ടിക്കാറാം മീണയുടെ തീരുമാനം.

തൃശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടിക്കാറാം മീണ ആത്മകഥയിൽ പറയുന്നു. വയനാട് കളക്ടറായിരിക്കെ സസ്‌പെൻഡ് ചെയ്തതിന് പിന്നിലും പി ശശിയാണെന്ന് ടിക്കാറാം മീണ ആത്മകഥയിൽ കുറിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടുവെന്നും ടിക്കാറാം മീണ കുറിച്ചു.

മുൻ മന്ത്രി ടി എച്ച് മുസ്തഫയ്‌ക്കെതിരെയും ആത്മകഥയിൽ ആരോപണമുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടിഎച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും സർവീസിൽ മോശം കമന്റെഴുതിയെന്നും ടീക്കാറാം മീണ പറയുന്നു. മോശം പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകൻ എംകെ രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.

Story Highlights: teeka ram meena autobiography update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top