തോറ്റെന്നല്ലേ കരുതിയത്? വാക്കു പാലിച്ചു…!; തലയെടുപ്പോടെ കോച്ച്

സന്തോഷ് ട്രോഫി കിരീട നേട്ടത്തിനുശേഷം കോച്ച് ബിനോ ജോര്‍ജിനെ എടുത്തുയര്‍ത്തുന്ന കേരള താരങ്ങള്‍. ഷൂട്ടൗട്ടിലെ 5-ാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫസല്‍ അബ്ദുല്‍ റഹ്മാന്‍ കേരളത്തെ സന്തോഷ് ട്രോഫി ചാംപ്യന്‍മാരാക്കിയപ്പോള്‍, ഇളകി മറിഞ്ഞ പയ്യനാട്ടെ സ്റ്റേഡിയം ഗാലറിയോടു ചേര്‍ന്ന്, മൈതാനത്തിന്റെ ടച്ച് ലൈനു സമീപം ഒരു അമരക്കാരന്റെ വമ്പോടെയാണ് കോച്ച് ബിനോ ജോര്‍ജ് തല ഉയര്‍ത്തി നിന്നത്.
ഫൈനലിനു മുന്‍പുതന്നെ മഞ്ചേരിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ഫുട്‌ബോള്‍ ആരാധര്‍ക്ക് നല്‍കിയ വാക്കു പാലിക്കാനായതിന്റെ ചാരിതാര്‍ഥ്യം ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
പെരുന്നാള്‍ സമ്മാനമായി പയ്യനാട്ടെ കാണികള്‍ക്കു സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ആവേശം കൊണ്ട് ഗ്യാലറി. ഇളകി മറിഞ്ഞ പയ്യാനാട് സ്റ്റേഡിയത്തിലെ ചിത്രങ്ങള്‍ കാണാം.
Story Highlights: Didn’t you think you were a loser? Keep your word! Coach like a head
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here