ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ് ലക്ഷ്യമിട്ട് ബുൾഡോസറുകൾ

ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാൻ ഡൽഹി നഗരസഭ. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തീയതി നിശ്ചയിച്ചു. നാളെയും തിങ്കളാഴ്ചയും ഷഹീൻബാഗിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.
ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കത്തിലാണ് ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഭക്തർക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം, അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കവേ, ന്യൂനപക്ഷ സമുദായത്തെ മാത്രം ലക്ഷ്യമിട്ട് അവരുടെ വസ്തുവകകൾ മാത്രം പൊളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിനെതിരെ രംഗത്തു വന്നിരുന്നു. സംഭവം നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ, സുപ്രിം കോടതി താൽക്കാലികമായി ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്.
Story Highlights: After Jahangirpuri, bulldozers to roll in Shaheen Bagh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here