‘അയ്യർ 100 കോടി നേടിയില്ലെങ്കിൽ എന്റെ പാതി മീശ വടിക്കും’; ഒടുവിൽ അത് ചെയ്യേണ്ടി വന്നു

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സി.ബി.ഐ 5 എന്നത്. കെ മധു-എസ്എൻ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയിൽ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകൻ.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷൻ നേടുമെന്ന് ലവിൻ ജോർജ് എന്ന ആരാധകൻ പറഞ്ഞിരുന്നു. വെറും ടീസർ അല്ല ഇതെന്നും 100 കോടി നേടാൻ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസർ പങ്കുവച്ച് ഇയാൾ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കിൽ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്നുമായിരുന്നു ഈ ആരാധകൻ അന്ന് അറിയിച്ചിരുന്നത്. മൈക്കിൾ അപ്പനേക്കാൾ ഒരുപാട് മുകളിൽ ആയിരിക്കും അയ്യർ എന്നും ലവിൻ പറഞ്ഞിരുന്നു.
എന്നാൽ, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകൻ. സിനിമയുടെ ഫൈനൽ കളക്ഷൻ വരുന്നത് വരെ ആരാധകൻ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടർന്നാണ് ഇയാൾ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാൾ തന്നെയാണ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചതും. എന്നാൽ മോഹൻലാൽ ചിത്രം ആറാട്ടിന് സമാനമായ രീതിയിൽ നടത്തുന്ന ഡിഗ്രേഡിങ്ങിന്റെ ഭാഗമാണ് ഇതെന്നും ഒരു വിഭാഗം ആരാധാകർ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തുന്നുണ്ട്.
Story Highlights: ‘If Iyer doesn’t get Rs 100 crore, half of me will grow a mustache’; Eventually it had to be done
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here