Advertisement

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ അനുമതി

May 4, 2022
2 minutes Read

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ആർഡിഒ അനുമതി നൽകി. ദുബായിൽവെച്ച് റിഫയുടെ പോസ്റ്റുമോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. 306, 408 വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Read Also : റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പൊലീസ്

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി പോലീസ് അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്‌ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Story Highlights: Permission to post mortem the body of Vlogger rifa mehnu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top