Advertisement

മാഷ് എനിക്കെതിരെ ഒന്നും പറയില്ല, കുടുംബങ്ങൾ തമ്മിൽ വലിയ ബന്ധമാണ് ഉള്ളത് : ഉമാ തോമസ്

May 4, 2022
2 minutes Read
uma thomas about kv thomas

തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. വ്യക്തിപരമായി തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും, തോമസ് മാഷിനെ പോയി കാണുമെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ( uma thomas about kv thomas )

‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം അത്രയ്ക്കുമുണ്ട്. ഞാൻ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണിൽ വിളിച്ചിരുന്നു. മാഷ് വേറെ ഫോണിൽ ആയതിനാൽ മാഷിനോട് സംസാരിക്കാൻ സാധിച്ചില്ല. ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്. മാഷിനൊന്നും ഞങ്ങളെ മറക്കാൻ പറ്റില്ല. ചേർത്ത് പിടിച്ചിട്ടേയുള്ളു അവരൊക്കെ. ഒത്തൊരുമിച്ച് പ്രവർത്തിച്ച് എല്ലാവരും കൂട്ടായി നിക്കും’- ഉമാ തോമസ് പറഞ്ഞു.

ഇന്ന് പുലർച്ചെയോടെയാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ്, പി.ടി തോമസിന്റെ നാടായ ഉപ്പുതോട്ടിൽ എത്തിയത്. പി.ടി തോമസിന്റെ ചിതാഭസ്മം നിക്ഷേപിച്ചിരിക്കുന്ന കുടുംബ കല്ലറിയിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിച്ച ശേഷം തൃക്കാക്കരയിലേക്ക് മടങ്ങും.

Story Highlights: uma thomas about kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top