Advertisement

എടികെ മോഹൻ ബഗാനെ വീഴ്ത്തി ബംഗാൾ സന്തോഷ് ട്രോഫി ടീം

May 5, 2022
2 minutes Read

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തി ബംഗാളിൻ്റെ സന്തോഷ് ട്രോഫി ടീം. ഇന്ന് വൈകിട്ട് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിൻ്റെ വിജയം. തുഹിൻ ദാസാണ് ഗോൾ സ്കോറർ.

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനെതിരെ ഫൈനലിൽ പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായ ടീമാണ് സൗഹൃദപ്പോരിൽ മോഹൻ ബഗാനെ ഞെട്ടിച്ചത്. എഎഫ്സി കപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള ബ​ഗാന്റെ സന്നാഹമത്സമായിരുന്നു ഇത്. മികച്ച ഇലവനെയാണ് ബംഗാൾ അണിനിരത്തിയത്. ടിരി, ജോണി കൗക്കോ, മൻവീർ സിംഗ്, സുഭാശിഷ് ബോസ്, ലിസ്റ്റൺ കൊളാസോ, പ്രബീർ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ എടികെയ്ക്കായി കളത്തിലിറങ്ങി.

Story Highlights: atk mohun bagan lost santosh trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top