Advertisement

മലയാളി യുവാവ് ബഹ്‌റൈനിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

May 6, 2022
1 minute Read

സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല എഴുമണ്ണൂര്‍ സ്വദേശിയായ ജിബു മത്തായിയാണ് മരിച്ചത്. 40 വയസായിരുന്നു. (indian died in bahrain)

ബഹ്‌റൈനിലെ ടെക്‌നോവേവ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ ജിബു ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ജിബുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിബു മത്തായിയുടെ ഭാര്യയും രണ്ട് കുട്ടികളും ബഹ്‌റൈനില്‍ തന്നെയാണുള്ളത്.

Story Highlights: indian died in bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top