Advertisement

ഇതെല്ലാം സിംപിളാണ്; ഫുട്ബോൾ കളിക്കാരനായൊരു പൂവൻ കോഴി…

May 6, 2022
0 minutes Read

കൗതുക കാഴ്ചകൾ നിരവധി നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്. ഇന്ന് പറയാൻ പോകുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള കാഴ്ചയെ കുറിച്ചാണ്. ഫുട്ബോൾ കളിക്കുന്ന കോഴിയെയാണ് ഈ ഏഴാം ക്ലാസുകാരൻ പരിചയപ്പെടുത്തുന്നത്. ആലപ്പുഴ കരുമാടിയിലാണ് സംഭവം. കുട്ടപ്പൻ എന്നാണ് ഏഴാം ക്‌ളാസുകാരൻ മിഥുൻ കോഴിയെ സ്നേഹത്തോടെ വിളിക്കുന്നത്. കോഴിയെ ഫുട്ബോൾ പരിശീലിപ്പിക്കുന്നതും കുട്ടപ്പനൊപ്പം പന്ത് തട്ടുന്നതുമെല്ലാം മിഥുൻ ആണ്. മിഥുന്റെയും കുട്ടപ്പന്റെയും പന്തുകളി നാട്ടിലെല്ലാം ഇപ്പോൾ പ്രസിദ്ധമാണ്.

ഒരു വർഷമായി കുട്ടപ്പൻ പന്തുതട്ടി തുടങ്ങിയിട്ട്. കുട്ടപ്പന്റെ കോച്ചും മാനേജരും സഹതാരവുമെല്ലാം ഒരാൾ തന്നെയാണ്. ഏഴാം ക്‌ളാസുകാരൻ മിഥുൻ രാജ്. ചെറുപ്പം മുതലെ മിഥുൻ രാജ് പന്ത് കൊടുക്കുമ്പോൾ കുട്ടപ്പൻ അത് തട്ടി കളിക്കുമായിരുന്നു എന്നാണ് മിഥുൻ രാജ് പറയുന്നത്. ആദ്യമൊക്കെ ചുണ്ട് വെച്ച് കൊത്തുകയായിരുന്നു. പിന്നീട് കാൽ വെച്ച് തട്ടാൻ തുടങ്ങി. പിന്നീട് എപ്പോഴും പന്ത് ഇട്ടുനൽകുമ്പോൾ കുട്ടപ്പൻ തട്ടി കളിയ്ക്കാൻ തുടങ്ങി.

ഒറ്റയ്ക്ക് പന്തുതട്ടി മടുത്തപ്പോഴാണ് മിഥുൻ സഹകളിക്കാരനായി കുട്ടപ്പനെ തെരെഞ്ഞെടുത്തത്. മിഥുൻ ഒഴികെ വേറെ ആർക്കൊപ്പവും പന്ത് തട്ടാൻ കുട്ടപ്പനും താല്പര്യമില്ല. എനിക്ക് ഇവിടെ അടുത്തായി കൂട്ടുകാർ ആരുമില്ല. അങ്ങനെയാണ് അനിയനും കുട്ടപ്പൻ കോഴിയ്ക്കും ഒപ്പം കളിക്കാനും ഫുട്ബോൾ പഠിപ്പിക്കാനും മിഥുൻ തീരുമാനിച്ചത്. വെറുമൊരു കോഴിയല്ല, വീട്ടിലെ കളിക്കാരനും വീടിന്റെ കാവൽക്കാരനും കൂടിയാണ് ഇപ്പോൾ കുട്ടപ്പൻ. എല്ലാവരുടെയും പ്രിയപ്പെട്ടവൻ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top