Advertisement

ജോ ജോസഫ് ജനങ്ങളുടെ സ്ഥാനാർത്ഥി; കാനം രാജേന്ദ്രൻ

May 6, 2022
1 minute Read

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന ആരോപണം അർത്ഥശൂന്യമാണ്. ഏതിലെങ്കിലും മുൻകാല തെരഞ്ഞെടുപ്പുകളിൽ സഭയുടെ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു.

ജോ ജോസഫ് ജനങ്ങളുടെ സ്ഥാനാർത്ഥിയാണ്. ജനം തെരഞ്ഞെടുക്കുന്നവരെ എൽഡിഎഫ് നിർത്തും, സഭാ സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കാറില്ല. സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വിജയിക്കാനാണെന്നും, ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ടെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights: joe joseph is the people’s candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top