കേരളത്തിൽ ലൗ ജിഹാദെന്ന് പരാതി; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

കേരളത്തിൽ ലൗ ജിഹാദെന്ന പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്ന് നിർദേശം നൽകി. മറുപടി ലഭിച്ച ശേഷം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കേരളം സന്ദർശിക്കും. ( national minority commission seeks report on love jihad )
കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര കേരളത്തിലെ ക്രൈസ്തവ സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം അഡ്വ. ജോജോ ജോസിന്റെ പരാതിയിലാണ് നടപടി.
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഒടുവിലായി ലൗ ജിഹാദ് ആരോപണം ഉന്നയിച്ചത് താമരശേരി രൂപതയായിരുന്നു.
Story Highlights: national minority commission seeks report on love jihad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here