Advertisement

അരുവിക്കരയില്‍ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി; ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

May 6, 2022
2 minutes Read

തിരുവനന്തപുരം അരുവിക്കര അഴീക്കോട് കൈലാസനടയില്‍ യുവാവിന് ക്രൂരമര്‍ദനം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നിസാറെന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. അഴീക്കോട് സ്വദേശികളായ സുല്‍ഫി, സുനാര്‍ എന്നിവരാണ് മര്‍ദിച്ചത്. ( young man attacked by relatives in thiruvananthapuram)

നെടുമങ്ങാട് ഒരു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും സുല്‍ഫിയും സുനീറും പ്രതികളാണ്. ഇതിന്റെ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവര്‍ വീണ്ടും ആക്രമണം നടത്തിയത്. നിസാര്‍ ഈ പ്രതികളുടെ ബന്ധുവാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുതരമായി പരുക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിസാറിനെ റോഡരികില്‍ വച്ചും സമീപത്തുള്ള ഒരു കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചും മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പ്രതികള്‍ പലക ഉപയോഗിച്ച് നിസാറിനെ പല തവണ അടിച്ചതായും ദൃശ്യങ്ങള്‍ തെളിയിക്കുന്നു. സംഭവമറിഞ്ഞ് അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച നിസാറിന്റെ സഹോദരന്‍ അന്‍സാറിനും മര്‍ദനമേറ്റു.

Story Highlights: young man attacked by relatives in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top