Advertisement

നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ

May 7, 2022
2 minutes Read

കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമര്‍ശങ്ങളില്‍ ബിജെപി- ആം ആദ്മി പാര്‍ട്ടി പോര് തുടരുന്നതിനിടെ, നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ. അരവിന്ദ് കേജ്രിവാള്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് വരെ പിന്മാറില്ലെന്ന് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ആരോപിച്ചു. പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ഹരിയാന പൊലീസ് തടഞ്ഞുവച്ചിരിക്കുന്നുവെന്ന പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയ്ക്ക് അര്‍ധരാത്രിയോടെ ഗുരുഗ്രാമിലെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി ജനക്പുരിയിലെ വീട്ടിലെത്തിയ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അടക്കമാണ് സ്വീകരിച്ചത്. ട്വീറ്റ് ചെയ്താല്‍ ജയിലിലാക്കുമെന്ന സന്ദേശം നല്‍കാനാണ് അരവിന്ദ് കേജ്രിവാള്‍ ശ്രമിച്ചതെന്ന് ബഗ്ഗ ആരോപിച്ചു. ഭീകരനെ പിടിക്കൂടും പോലെയാണ് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറ് എഫ്.ഐ.ആര്‍ എടുത്താലും അരവിന്ദ് കേജ്രിവാളിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം തുടരുമെന്നും തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പറഞ്ഞു.

അതേസമയം, തങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരെ ഹരിയാന പൊലീസ് തടഞ്ഞുവച്ചിരിക്കുന്നുവെന്ന പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി മാറ്റി. ഇന്നലെ ബഗ്ഗയെ മൊഹാലിയിലേക്ക് കൊണ്ടുപോകും വഴി കുരുക്ഷേത്രയില്‍ വച്ച് ഹരിയാന പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍, ഒരു ഉദ്യോഗസ്ഥനെ പോലും തടഞ്ഞുവച്ചിട്ടില്ലെന്ന് ഹരിയാന സര്‍ക്കാര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

Story Highlights: BJP leader Tajinder Pal Singh Bagga has taken a firm stand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top