തൊഴിലാളികളില്ല; കുവൈറ്റില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വൈകുന്നു

കടുത്ത തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് കുവൈറ്റില്‍ സര്‍ക്കാരിന്റെ 69 ശതമാനം വികസന പദ്ധതികളും വൈകുന്നതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കേണ്ട മിക്ക പദ്ധതികളും വൈകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആകെ 130 പദ്ധതികളില്‍ 90 എണ്ണം ഷെഡ്യൂള്‍ ചെയ്ത സമയത്തെക്കാള്‍ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ മൂന്ന് പ്രൊജക്ടുകള്‍ നിശ്ചിത സമയത്തെക്കാള്‍ മുന്നിലാണ്. 38 പദ്ധതികള്‍ സമയക്രമം പാലിച്ചാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആകെ 50ശതമാനം പദ്ധതികള്‍ നിര്‍മാണം പുരോഗമിക്കുന്നവയുടെ പട്ടികയില്‍പ്പെടുന്നവയാണ്. അതേസമയം 39 പദ്ധതികള്‍ തൊഴിലാളി ക്ഷാമം മൂലം ആസൂത്രണ ഘട്ടത്തില്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: development works delayed in kuwait due to unemployment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here