ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും. ഇന്ന് രാവിലെ എം.ലീലാവതിയെ വീട്ടിലെത്തി ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക നല്‍കുമെന്ന് ലീലാവതി അറിയിച്ചത്. പി.ടി.തോമസിന് നല്‍കിയ പിന്തുണ തനിക്കും നല്‍കണമെന്ന് ഉമ ലീലാവതി ടീച്ചറോട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമയുടെ സന്ദര്‍ശനം.
അതേസമയം, തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ റെയില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം.
ഇടതുപക്ഷമാകട്ടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ആരോപണങ്ങളെ മറി കടക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി യുവ നേതാക്കളെ കളത്തിലിറക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.
Story Highlights: Teacher M. Lilavati will give the money to Uma Thomas for the election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here