തെരുവില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്ന് മൂന്ന് സ്ത്രീകളുടെ ക്രൂരത

തെലങ്കാനയിലെ നിസാമാബാദിൽ തെരുവില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയില്‍ നിന്ന് ആണ്‍കുഞ്ഞിനെ കവര്‍ന്ന് മൂന്ന് സ്ത്രീകളുടെ ക്രൂരത. പുതിയ വസ്ത്രങ്ങള്‍ കുഞ്ഞിന് വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് സ്ത്രീകൾ കടന്നുകളഞ്ഞത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറെ നേരമായിട്ടും കുഞ്ഞിനെ കാണാതായതോടെ കുഞ്ഞിന്റെ അമ്മ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. കുട്ടിയേയുംകൊണ്ട് സ്ത്രീകള്‍ വേഗത്തിൽ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള അന്വേഷണം.
Read Also : തെലങ്കാനയിൽ കെട്ടിടം തകർന്നുവീണ് 4 മരണം
മൂന്ന് സ്ത്രീകൾക്കുമൊപ്പം രണ്ട് കുട്ടികൾ കൂടിയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ കുട്ടികളെയും ഇവർ കവർന്നതാണോടെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: Three women steal baby from woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here