പണിമുടക്കിൽ പങ്കെടുത്തില്ല; വയനാട്ടിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

വയനാട് മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. ഡ്രൈവർ കം കണ്ടക്ടർ ആയ എൻ എ ഷാജിക്കാണ് മർദ്ദനമേറ്റത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഇന്നലെ ജീവനക്കാർ നടത്തിയ പണിമുടക്കിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. മാനന്തവാടി ഡിപ്പോയിലെ സഹ ജീവനക്കാരനാണ് മർദ്ദിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.
എടിഓയുടെ നിർദ്ദേശ പ്രകാരമാണ് താൻ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതെന്ന് ഷാജി പറയുന്നു. തിരുവനന്തപുരത്തേക്കുള്ള ബസിലെ ഡ്രൈവറായിരുന്നു ഷാജി. മുൻകൂട്ടി റിസർവ് ചെയ്ത ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നതിനാൽ ഷാജി ജോലിക്കെത്തി. ആ സമയത്ത് തന്നെ സമരാനുകൂലികൾ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ വീടിനടുത്തുള്ള സ്ഥലത്തേക്ക് വിളിച്ചുവരുത്തി നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവർ കല്ലുകൊണ്ട് തലയ്ക്കിടിച്ചു എന്ന് ഷാജി പറയുന്നു. ഷാജിയുടെ തലയ്ക്കും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: ksrtc driver beaten up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here